കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ കോട്ടത്തലയിൽ സരിഗ ജംഗ്ഷനിൽ അശ്വിൻ ഭവനിൽ അജികുമാറിൻറെ മകൻ 18 വയസുള്ള അശ്വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ പരിസരത്തു വച്ച്‌ പരിചയപ്പെട്ട പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി മെസ്സേജ് അയച്ചും ഫോൺ വിളികളിലൂടെയും വശത്താക്കി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.