വിവാഹ ചെലവിനുള്ള പണം നൽകാൻ അതിഥികൾ തയ്യാറായിലില്ല; സ്വന്തം വിവാഹം വേണ്ടെന്ന് വച്ച് യുവതി !

ഒരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. അതിനാൽ തന്നെ ഓരോരുത്തരം തങ്ങളുടെ വിവാഹം ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കുന്നു.

എന്നാൽ അത് ഏറെ ചെലവുള്ള ഒന്നാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. വിവാഹ പന്തൽ ഒരുക്കുന്നത് മുതൽ അതിഥികൾക്കുള്ള സദ്യയ്ക്ക് വരെ ഏറെ പണം ചെലവഴിക്കേണ്ടിവരുന്നു. ഭീമമായ ഈ വിവാഹ ചെലവിലേക്കായി അതിഥികളോട് പണം ആവശ്യപ്പെട്ടത് കനേഡിയക്കാരിയായ ഒരു നവവധുവാണ്. എന്നാൽ, പണം അയക്കാൻ അതിഥികൾ തയ്യാറാകാത്തതോടെ വിവാഹം തന്നെ യുവതി വേണ്ടെന്ന് വച്ചു.

വിവാഹ ചെലവിലേക്കായി ഒരോ അതിഥികളോടും 1,500 ഡോളറായിരുന്നു (ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപ) യുവതി ആവശ്യപ്പെട്ടത്. ഇന്നാൽ ഇത്രയും വലിയ തുക നൽകാൻ അതിഥികൾ തയ്യാറായില്ല. ഇതോടെ തൻറെ വിവാഹ ക്ഷണത്തിലെ ലിസ്റ്റിലുണ്ടായിരുന്നവർക്ക് (Respond, if you please -RSVP list) യുവതി ഒരു മോശം ഇമെയിൽ സന്ദേശം അയക്കുകയായിരുന്നു. സംഭവം അന്ന് ഫേസ്ബുക്കിൽ ഏറെ വൈറലായി, പിന്നാലെ ഇത് ട്വിറ്ററിലും (X) ൽ പങ്കുവയ്ക്കപ്പെട്ടതോടെ ഏറെ പേരുടെ ശ്രദ്ധനേടി. സൂസൻ ഇങ്ങനെ എഴുതുന്നു, “നിർഭാഗ്യവശാൽ, പരിഹരിക്കാനാകാത്ത ചില പ്രശ്‌നങ്ങൾ കാരണം ഞാനും പ്രതിശ്രുത വരനും വേർപിരിഞ്ഞു. ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാനും ഭാവി നടപടികളിലേക്ക് പോകാതിരിക്കാനും ഞങ്ങൾ തീരുമാനിച്ചു, ”അവർ എഴുതി.

വിവാഹം മുടങ്ങിയതിന് സൂസൻ തൻറെ അതിഥികളെയാണ് കുറ്റപ്പെടുത്തിയത്. വിവാഹ ചെലവിലേക്കായി താൻ അതിഥികളോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് അവൾ എഴുതി. “പണമില്ലാതെ ഞങ്ങൾ സ്വപ്നം കണ്ട വിവാഹം എങ്ങനെ നടത്തും? ഓരോ അതിഥികളോടും 1,500 ഡോളർ മാത്രമാണ് ആവശ്യപ്പെട്ടത്. ഒപ്പം തൻറെ വേലക്കാരി 5,000 ഡോളർ (4.16 ലക്ഷം രൂപ) നൽകാൻ തയ്യാറായെന്നും തൻറെ മുൻ ഭർത്താവ് 3,000 ഡോളർ (2.49 ലക്ഷം രൂപ) വാഗ്ദാനം ചെയ്തെന്നും അവർ എഴുതി. എന്നാൽ, അതിഥികൾ പണം തരാൻ തയ്യാറായില്ല. അതിഥിയിൽ നിന്ന് പണം ആവശ്യപ്പെട്ടതിൽ അസാധാരണത്വമൊന്നും ഇല്ലെന്നും അവർ പറയുന്നു. അതിഥികൾ സംഭാവന നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് താൻ അറിയിച്ചിരുന്നതായും അവർ എഴുതിയിരുന്നെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. വെറും എട്ട് അതിഥികൾ മാത്രമാണ് അവൾ ആവശ്യപ്പെട്ട പണം നൽകിയത്. അതിഥികളോട് പണം ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് അജ്ഞാത ഭീഷണി കോളുകൾ ലഭിച്ചതായും അവർ പറയുന്നു.

പണം മാത്രമല്ല, വിവാഹം റദ്ദാക്കാനുള്ള കാരണം. അടുത്ത കാലത്തായി തൻറെ മുൻഭർത്താവ് തന്നിൽ നിന്നും മാറിയാണ് താമസിച്ചിരുന്നത്. ഇത് അയാൾ തന്നെ ചതിക്കുകയാണെന്ന പ്രതീതി ഉണ്ടാക്കി. മാത്രമല്ല, പ്രതിശ്രൂത വരനുമായി സംസാരിക്കവേ അയാൾ തന്നെ ചില മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തെന്നും ഇതിനാൽ താൻ വിവാഹം വേണ്ടെന്ന് വച്ചെന്നും അവൾ കൂട്ടിച്ചേർത്തു. സൂസൻ തൻറെ സുഹൃത്തുക്കൾക്കെഴുതിയ ഈ ദീർഘമായ കത്ത് പല ഭാഗങ്ങളാക്കി, ‘ഞാൻ ഇതുവരെ വായിച്ചതിൽ വെച്ച് ഏറ്റവും മികച്ചത് ഇതാണ്.’ എന്ന് കുറിച്ച് കൊണ്ട് അവളുടെ സുഹൃത്ത് എമിലി ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.

Advertisement