ചൈനയിൽ 19 വയസുകാരന് അൾഷൈമേഴ്സ്

ബെയ്ജിങ്: ചൈനയിൽ 19കാരന് അൾഷൈമേഴ്സ് രോഗം(മേധക്ഷയം) കണ്ടെത്തി. ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വ്യക്തിയിൽ അൾഷൈമേഴ്സ് സ്ഥിരീകരിക്കുന്നത്.

രണ്ടു വർഷമായി കുട്ടിയുടെ ഓർമശക്തി ഗണ്യമായി കുറഞ്ഞുവരുന്നത് ബെയ്ജിങ്ങിലെ ഷ്വാൻവു ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. അധികം വൈകാതെ അടുത്തിടെ നടന്ന സംഭവങ്ങൾ പോലും കുട്ടിക്ക് ഓർത്തെടുക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. അൾഷൈമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങളും കുട്ടി പ്രകടിപ്പിക്കുകയുണ്ടായി. തുടർന്ന് രോഗം മൂലം കുട്ടി പഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. വായിക്കാനും എഴുതാനും കുട്ടി വളരെ പിന്നിലായിരുന്നുവെന്നും പഠനത്തിൽ മനസിലായി.

2023 ജനുവരി 31നാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് ജേണൽ ഓഫ് അൾഷൈമേഴ്സ് ഡിസീസിൽ പ്രസിദ്ധീകരിച്ചത്. യുവാക്കളിൽ അൾഷൈമേഴ്സ് കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് കീറാമുട്ടിയാകുമെന്നാണ് വിലയിരുത്തൽ.

Advertisement