ഇന്ത്യയിൽ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

ഇന്ത്യയിൽ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ബാലവേല, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എൻ റിപ്പോർട്ട്.

ദക്ഷിണേഷ്യയിൽ ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉൾപ്പെടെയുള്ള അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെ റിപ്പോർട്ട് ഉയർത്തിക്കാട്ടി

മനുഷ്യാവകാശ കൗൺസിൽ സ്‌പെഷ്യൽ റിപ്പോർട്ടർ ടോമോയ ഒബോകാറ്റയാണ് അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെക്കുറിച്ച്‌ പറയുന്ന റിപ്പോർട്ട് തയ്യാറാക്കിയത്. പണ്ട് കാലത്ത് നിലനിന്നിരുന്ന അടിമത്തം, കോളനിവത്ക്കരണം, ഭരണകൂടം കാണിച്ചിരുന്ന വിവേചനങ്ങൾ എന്നിവയുടെയെല്ലാം അനന്തര ഫലമാണ് ഇന്ന് ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന വിവേചനങ്ങൾ.

ഇന്ത്യയിൽ, ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അംഗോള, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ വിവിധ മേഖലകളിൽ ന്യൂനപക്ഷങ്ങളിലെയും കുടിയേറ്റക്കാരിലെയും കുട്ടികളാണ് കൂടുതലും ബാലവേലയുടെ ഇരകൾ.

അഞ്ച് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് നേരെയുള്ള ബാലവേല, അതിന്റെ ഏറ്റവും മോശമായ രൂപത്തിൽ ലോകത്ത് എല്ലായിടത്തും നിലവിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏഷ്യ, പസഫിക്, മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ 4% മുതൽ 6% വരെ കുട്ടികൾ ബാലവേല ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Advertisement