Home News Breaking News കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കൊല്ലം
നഗരത്തിലെ ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി .  ഭർത്താവ് മരിച്ചു ഭാര്യ മെഡിക്കൽ ചികിത്സയിൽ.
ആദിച്ചനല്ലൂർ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ  ബംഗളൂരു വിശാൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപ ്രതിക്ക് സമീപം  ആനന്തപുരം സർക്കിൾ ടി സി പാലിയയിൽ അ‌നിൽകുമാർ (59) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ബീന (54) യെ ആദ്യം ജില്ലാ ആശു പ്രതിയിലെത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട.  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.:
അ‌നിൽകുമാറും ബീനയും ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുൻകൂട്ടി ബുക്ക് ചെയ്ത  ഹോട്ടലിലെത്തി താമസിച്ച് വരികയായിരുന്നു. ഹോടട്ലിലെ ഒന്നാം നിലയിലെ ഡീലക്സ് റൂം നമ്പർ102ലാണ് ഇവർ താമസിച്ചിരുന്നത്. ദിവസവും രാവിലെ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവർ പറുത്തിറങ്ങിയിരുന്നുവെന്നും അ‌സ്വഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നുമാണ് ഹോട്ടലുകാരിൽ നിന്ന് പൊലീസിന് ലഭിച്ചവിവരം.   വെള്ളിയാഴ്ച രാവിലെ റൂം ചെക്ക് ഔട്ട് ചെയ്യുന്ന വിവരം പറയാനായി ഹോട്ടലധികൃതർ ഫോണിൽ വിളച്ചപ്പോഴും റൂമിൽ മുട്ടിയേപ്പാഴും ്രപതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് ഹോട്ടൽ അ‌ധികൃതർ ഈസ്റ്റ് പൊലീസിൽ വിവരം അ‌റിയിക്കുകയും പൊലീസ് റൂം തകർത്ത്ഉള്ളിൽകടക്കുകയായിരുന്നു.  ഇരുവരും കട്ടിലിൽ അ‌ബോധവാസ്ഥയിൽ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇരുവരെയും ഉടനെ ജില്ലാ ആശുപ ്രതിയിൽ എത്തിച്ചെങ്കിലും അ‌നിൽകുമാർ മരിച്ചു. അനിൽകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി തുടർന്ന് ബീനയെ വിദഗ്ദ്ധ ചികിത്സയ്ക്കായി  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് മുറി സീൽ ചെയ്തയിട്ടുണ്ട്. ശനിയാഴ്ച ഫോറൻസിക് വിദഗ്ദ്ധർ എത്തി പരിേശാധന നടത്തും .  വിഷം എവിടെ നിന്ന് ലഭിച്ച കാര്യങ്ങളും ഫോൺ രേഖകളും അ‌ടക്കം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു.സംഭവത്തിൽ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മക്കളായ  ഹേമന്ദ്, മനീഷ്എന്നിവർ ശനിയാഴ്ച കൊല്ലത്തെത്തിയ ശേഷമേ കൂടുതൽ വിവരങ്ങളറിയാനാകുവെന്ന് പൊലീസ് പറഞ്ഞു.