25.7 C
Kollam
Tuesday 6th October, 2026 | 04:31:59 AM
Home News Breaking News പൊരുതിവീണ് കേപ് വെർദെ; അർജന്റീന പ്രീക്വാർട്ടറിൽ

പൊരുതിവീണ് കേപ് വെർദെ; അർജന്റീന പ്രീക്വാർട്ടറിൽ

ലോക ചാമ്പ്യന്മാരായ അര്ജന്റീനയെ വരിഞ്ഞു മുറുക്കി അസാമാന്യ പോരാട്ട വീര്യവുമായി കേപ് വെര്‍ദെ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കേപ് വെര്‍ദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. എക്‌സ്ട്രാ ടൈമിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്.  അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കേപ് വെര്‍ദെ പുറത്തെടുത്തത്.

കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59- ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് 92 -ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103- ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍  കേപ് വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ 111 ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയത്ത് അര്‍ജന്റീന നടത്തിയ 14 ഗോള്‍ ശ്രമങ്ങള്‍ കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തില്‍ നിഷ്ഫലമായി.