27.7 C
Kollam
Monday 28th September, 2026 | 08:51:52 AM
Home News Breaking News ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു

ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയില്‍ സൗദി അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് സൗദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.