26.4 C
Kollam
Saturday 13th June, 2026 | 02:44:21 AM
Home News Breaking News ആശങ്കയ്ക്ക് വിരാമം….. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാം

ആശങ്കയ്ക്ക് വിരാമം….. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാം

Advertisement

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാനാകുമോയെന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം. ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കി. ‘യുണൈറ്റഡ് 8 സ്പോര്‍ട്സ്’ എന്ന ചാനലില്‍ മത്സരങ്ങള്‍ തത്സമയം കാണാം.

Also Read:


ഇന്ത്യയില്‍ 16 സമയങ്ങളിലാണ് കളികള്‍. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ് എല്ലാ മത്സരങ്ങളും. രാത്രിയില്‍ 9.30 നും 10.30നും. പിന്നീട് അര്‍ധരാത്രി 12.30 മുതല്‍ രാവിലെ 9.30 വരെ നീളും. ആതിഥേയരായ മെക്സിക്കോ ഉദ്ഘാടനമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ജൂണ്‍ 11ന് രാത്രി 12.30ന്. ജൂലൈ 19ന് രാത്രി 12.30നാണ് ഫൈനല്‍.
ഇന്ത്യയില്‍ സംപ്രേഷണാവകാശം നേടാന്‍ പ്രധാന സ്ഥാപനങ്ങളൊന്നും തുടക്കത്തില്‍ തയ്യാറായിരുന്നില്ല. 956 കോടി രൂപയാണ് ഫിഫ ആവശ്യപ്പെട്ടത്. ഇൗ തുകയ്ക്ക് അവകാശം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടില്ലെന്നതാണ് പിന്നോട്ടടിക്ക് കാരണം. ലോകകപ്പ് മത്സരസമയം പ്രധാന തടസ്സമായി. 104 കളിയില്‍ 90 ശതമാനവും അര്‍ധരാത്രിക്കും പുലര്‍ച്ചെ ആറിനും ഇടയിലാണ്.

Advertisement