26.9 C
Kollam
Wednesday 17th June, 2026 | 05:07:26 AM
Home News Breaking News 500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലം പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമം

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലം പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമം

Advertisement

കൊല്ലം: പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചതായി പരാതി. 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിക്കെതിരെ ക്രൂരമായ അതിക്രമം നടന്നത്. പുനലൂർ വെട്ടിത്തിട്ടയിലുള്ള ലിവിങ് വാട്ടർ എന്ന സ്വകാര്യ പഠന സ്ഥാപനത്തിനെതിരെയാണ് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ വാർഡനെയും പാചകക്കാരനെയും പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധി കഴിഞ്ഞ് തിരികെ സ്ഥാപനത്തിലേക്ക് പോകാൻ കുട്ടി വിസമ്മതിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞത്. താൻ പണം മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വാർഡനും പാചകക്കാരനും ചേർന്ന് തന്നെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.

Advertisement