25.5 C
Kollam
Saturday 25th July, 2026 | 07:14:17 AM
Home News കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ

ശാസ്താംകോട്ട: കേരളത്തിലേക്ക് MDMA ഉൾപ്പടെയുള്ള മാരക രാസലഹരികൾ എത്തിക്കുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് പിടികൂടി. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തിയിരുന്ന മൂന്ന് പേരെയാണ് പോലീസ് സാഹസികമായി അറ്റസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐ.സി.എസ് ജംഗ്ഷനിൽ വച്ച് 23 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതിയെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണമാണ് ഇപ്പോൾ വൻ സ്രാവുകളിലേക്ക് എത്തിയിരിക്കുന്നത്.

യുവതി പിടിയിലായ കേസിൽ കരുനാഗപ്പള്ളി അലുവ അതുൽ വധക്കേസിലെ ആറാം പ്രതിയായ ഷംനാദും ഉൾപ്പെട്ടിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് ലഹരിമരുന്ന് കൈമാറിയിരുന്ന സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

പിടിയിലായവർ

  • ജിതിൻ ജെ കുമാർ: മണ്ണേൽ തെക്കതിൽ, ആലുംകടവ്, കരുനാഗപ്പള്ളി.
  • മുർഷിദ് നൗഷാദ്: കൊച്ചാലുമ്മൂട്ടിൽ, ആദിനാട് തെക്ക്, കരുനാഗപ്പള്ളി.
  • മാലിക് റെഹാൻ ഖാസി: ഷിമോഗ സ്വദേശി, കർണാടക.

അന്വേഷണ സംഘം

ശാസ്താംകോട്ട ഡിവൈ.എസ്.പി പ്രസാദിന്റെ നിർദ്ദേശപ്രകാരം നടന്ന ഓപ്പറേഷന് ശാസ്താംകോട്ട എസ്.എച്ച്.ഒ മൃദുൽകുമാർ നേതൃത്വം നൽകി. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ:

എസ്.ഐ ശരത് കെ.പി, എ.എസ്.ഐ ബിജു കെ.ആർ, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ.

ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ലഹരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജ്ജിതമായി തുടരുമെന്ന് പോലീസ് അറിയിച്ചു.