Home Blog Page 261

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടക്കുന്നതെന്നും ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യുമെന്നും ഗൗതമിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി

നീണ്ടകര. ഒരു കാലത്തും നടത്താത്ത തിരച്ചിൽ നടത്തുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കടലില്‍ കാണാതായ ഗൗതമിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടക്കുന്നത്. ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യും
പ്രശ്‌ന പരിഹാരത്തിന് അടിയന്തര സംവിധാനം, SOP ഉടൻ. തിരച്ചിലിൽ വീഴ്ച ഉണ്ടായിട്ടില്ല. തുടക്കം മുതൽ പരിശോധന നടത്തി
കോസ്റ്റൽ പോലീസിനെ നവീകരിക്കും. പ്രാചീന അറിവിനെ കൂടി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓഖിയ്ക്കും പ്രളയത്തിനും ശേഷം ഒന്നും ഉണ്ടായില്ല. അതിന് മാറ്റം ഉണ്ടാകുo. ഇൻഷുറൻസ് ചട്ടം അടക്കം പരിഷ്‌ക്കരിക്കും
തീരശോഷണം അതിഭീകരം. കടൽ ഭിത്തി നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത സ്ഥിതിയാണിവിടെ ,എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ല

താൻ മാപ്പ് പറയണമെന്ന ആവശ്യം : വികാരം ഉൾക്കൊള്ളുന്നു. ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികം. ഭരണകൂടത്തിൻ്റെ തലവൻ മുഖ്യമന്ത്രി ആയതു കൊണ്ട് തനിക് എതിരെ വിമർശനം ഉണ്ടാകുന്നു. മനുഷ്യൻ്റെ വിഷമം എങ്ങനെ നിയന്ത്രിക്കും. അത് മനസിലാക്കുന്നു

ഒരു കാലത്തും ഉണ്ടാകാത്ത ശ്രദ്ധയും ഇടപെടലും ഉണ്ടായിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോൺ , ജില്ലാ കളക്ടർ എന്നിവർ മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അതേസമയം
ഗൗതം കൃഷ്ണനായി ഫിഷറീസും ,കോസ്റ്റൽ പോലീസും , മറൈൻ എൻഫോഴ്സ്മെൻ്റും നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്.

രാഷ്ട്രപതിയുടെ വിജ്ഞാപനം ഭരണഘടനാലംഘനം: ഡോ. പ്രകാശ് പി തോമസ്

തിരുവനനന്തപുരം:
പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം മതത്തിൻറെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിക്കൊണ്ട് 1950 ഓഗസ്റ്റ് 10ന്
രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനം ഭാരതത്തിൻറെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും മതേതരത്വത്തിന് ഏറ്റ ആദ്യത്തെ ഏറ്റവും വലിയ മുറിവാണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പറഞ്ഞു. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശം നിഷേധിച്ച ഉത്തരവിനെതിര
രാജ്യവ്യാപകമായി കേര കൗൺസിൽ ഓഫ് ചർച്ചസും, കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസും സംയുക്തമായി സംഘടിപ്പിച്ച കരിദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിദിനാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ കെസിസി ജില്ലാ പ്രസിഡൻ്റ് റവ . റ്റി ദേവപ്രസാദ് അധ്യ ക്ഷനായി. സി ഡി സി ജനറൽ കൺവീനർ
വിജെ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
റവ.സാബു ഏബ്രഹാം,
എസ് ജെ സാംസൺ,
ജോയി പോൾ,
മേജർ .റ്റി.ഇ.സ്റ്റീ ഫൻസൺ,
ഫാ. സജി മേക്കാട്ട്,
മേജർ റോയി ജോസഫ്,
ഡി.ലാൽജി,
റ്റി.ജെ മാത്യു മാരാമൺ,
ജെയ്സൺ പി.ജോൺസൺ
റവ. എഡ്മണ്ട് റോയി എന്നിവർ പ്രസംഗിച്ചു.
സി എസ് ഐ, സാൽവേഷൻ ആർമി, ഓർത്തഡോക്സ്, മർത്തോമ, സഭകളിലെ വൈദീകരും ജനങ്ങളും പങ്കെടുത്തു.

ഒറ്റരാത്രികൊണ്ട് ഒരു ഹെലിപ്പാഡ്, അധികൃതരെ ഞെട്ടിച്ച് അമൃതാനന്ദമയിമഠത്തിന്‍റെ സംഭാവന

കരുനാഗപ്പള്ളി: കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള നാവികസേനയുടെ തെരച്ചിൽ ദൗത്യത്തിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം. കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്തുന്ന ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യുന്നതിനായി ഒറ്റരാത്രികൊണ്ട് മഠം അടിയന്തരമായി ഹെലിപാഡ് നിർമ്മിച്ച് നൽകി. അമൃതപുരി എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലാണ് ഹെലിപാഡ് തയ്യാറാക്കിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കൊല്ലം ജില്ലാ കളക്ടർ എന്നിവരുടെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അടിയന്തര നിർമ്മാണം ആരംഭിച്ചത്.

ശനിയാഴ്ച രാത്രി വൈകിയാണ് ഹെലിപാഡ് നിർമ്മാണത്തിനുള്ള നിർദേശം ആശ്രമത്തിൽ ലഭിക്കുന്നത്. ഇതോടെ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ മഠത്തിലെയും അമൃത സർവ്വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉറക്കമൊഴിച്ച് രംഗത്തിറങ്ങുകയായിരുന്നുവെന്ന് മഠം ഭാരവാഹികൾ പറഞ്ഞു.

ഹെലിപാഡ് നിർമ്മാണത്തിനായി പ്രാദേശിക കരാറുകാരിൽ നിന്നും കെട്ടിട സാമഗ്രികൾ ശേഖരിക്കുന്നതിനും അനുബന്ധ വസ്‌തുക്കളും മറ്റും വേഗത്തിൽ എത്തിക്കുന്നതിനുമായി ആശ്രമത്തിന്റെ വാഹനങ്ങൾ രാത്രി മുഴുവൻ സർവീസ് നടത്തി. സന്നദ്ധപ്രവർത്തകരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ ഹെലിപാഡിന്റെ നിർമ്മാണം പൂർത്തിയാക്കി നാവികസേനക്ക് കൈമാറാൻ സാധിച്ചു. കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ ഊർജ്ജിതമായി തുടരുകയാണ്.

മുന്‍പ് 2005ല്‍ സുനാമിഉണ്ടായ കാലത്ത് അമൃതാനന്ദമയി മഠം മേഖലയില്‍ ദുരിതാശ്വാസത്തിന് യുദ്ധകാലാടിസ്താനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മാസങ്ങളോളം ദുരിത ബാധിതര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ചത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തീരത്ത് മഠം നടത്തിയ ഭവന നിര്‍മ്മാണ പുനരധിവാസ പദ്ധതികള്‍ ശ്രദ്ധേയമായിരുന്നു.

കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വന്‍ അപകടം,ദുരന്തം ഒഴിവായി

പാലക്കാട്. കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വന്‍ അപകടം. യന്ത്രങ്ങള്‍ ഉപയോഗിച്ച് ടാങ്ക് പൊളിക്കുന്നതിനിടെ ഉദ്ദേശിച്ച ദിശയ്ക്ക് നേരെ എതിര്‍വശത്തേക്ക് ഒന്നാകെ നിലംപതിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും തകര്‍ന്നു

തൊഴിലാളികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.അപകടത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാനുള്ള ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ ടാങ്ക് തകര്‍ന്നുവീണത് പ്രതീക്ഷിച്ച ദിശയിലേക്കായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വേങ്ങ, കുറ്റിയിൽ മുക്ക് , എം.ആർ. മൻസിലിൽ കോൺഗ്രസ്സ് മൈനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിയും റിട്ടേർഡ് വില്ലേജ് ആഫീസ് ജീവനക്കാരനുമായ എം ഷൗക്കത്ത് നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, കുറ്റിയിൽ മുക്ക് , എം.ആർ. മൻസിൽ കോൺഗ്രസ്സ് മൈനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിയും റിട്ടേർഡ് വില്ലേജ് ആഫീസ് ജീവനക്കാരനുമായ എം.ഷൗക്കത്ത് (58) നിര്യാതനായി. ഭാര്യ സലീന (അദ്ധ്യാപിക, ജി.എച്ച്.എസ്. എസ് , പോരുവഴി ), മക്കൾ: എസ്. അഫ്സൽ (പി.ജി. വിദ്യാർത്ഥി, കാർഷിക കോളജ്, മണ്ണൂത്തി ) ,
മകൾ എസ്.അലീഷ,
സംസ്കാരം 10 – 08-2026 തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് പള്ളിശ്ശേരിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.

കശുവണ്ടി അഴിമതി കേസ്,അപ്പീലുമായി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ

കൊച്ചി.കശുവണ്ടി അഴിമതി കേസ്,അപ്പീലുമായി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ. തന്നെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ചന്ദ്രശേഖരൻ. പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്ന് ആക്ഷേപം

“സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കണം”. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും ചന്ദ്രശേഖരൻ.

CBI അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയണമെന്നും ആവശ്യം. അപ്പീൽ തീർപ്പാകും വരെ CBI നടപടികൾ സ്റ്റേ ചെയ്യണമെന്നും അപ്പീൽ. അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യ,സെക്ഷൻ മാറ്റമാണ് കാരണമെന്ന ആരോപണവുമായി പിണറായി

കാസർഗോട്. സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യ. സെക്ഷൻ മാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സർക്കാർ അനുകൂല സംഘടനകളുടെയും സർക്കാരിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ പോലും നഷ്ടപ്പെടുന്നു

ഇത് ഭീതിജനകമായ സാഹചര്യം. കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയത് ഞെട്ടിക്കുന്നത്. ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത്

പോലീസുകാരൻറെ ഓൺലൈൻ വാതുവെപ്പ്,യൂണിഫോമിനായി സമാഹരിച്ച തുക ഗെയിം കളിച്ചു കളഞ്ഞു

തിരുവനന്തപുരം. പോലീസുകാരൻറെ ഓൺലൈൻ വാതുവെപ്പ്.പോലീസ് യൂണിഫോമിനായി സമാഹരിച്ച തുക ഗെയിം കളിച്ചു നഷ്ടപ്പെടുത്തി.പോലീസ് റിക്രൂട്ട് ട്രെയിനുകൾക്കുള്ള യൂണിഫോമിനായി പിരിച്ച തുകയാണ് വാദ് വെപ്പിലൂടെ നഷ്‌ടപെടുത്തിയത്.തുണിയെടുക്കുന്നതിലും സ്റ്റിച്ചിങ്ങിന് അടക്കം സമാഹരിച്ച തുകയാണ്

നഷ്ടപ്പെട്ടത് ഏഴര ലക്ഷം രൂപ.പോലീസുകാരനെതിരെ പേരൂർക്കട പോലീസ് കേസെടുത്തു

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി


കണ്ണൂര്‍. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി പോലീസ്.കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പോലീസ് ഈ ആഴ്ചക്കളുള്ളിൽ നൽകും. ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക.ജില്ലാ പോലീസ് മേധാവി മുഖേനയാണ്‌ റിപ്പോർട്ട്‌ നൽകുക

ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുക
പ്രണവ് ഒളിവിൽ. അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ. സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് പ്രണവ് ആണെന്ന് ആയങ്കി

അഴീക്കോട് സ്വദേശിയാണ് പ്രണവ്.8 തിയതി ഉച്ചക്ക് 12 മണി വരെ.അർജുൻ ആയങ്കിക്കൊപ്പം
തളിപ്പറമ്പിൽ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇരുവരും രണ്ട് വഴിക്ക് പോയത്

പ്രണവിനായി തെരച്ചിൽ തുടരുന്നു

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതിയും അന്തിമ കുറ്റപത്രം നൽകുന്നതിലെ കാലതാമസവുമാണ് കോടതി പരിശോധിക്കുക. സംസ്ഥാനത്ത് നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം പൂർത്തിയാകാത്തതിൽ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ വൈകിയതിനെ തുടർന്ന് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.

ഇതിനിടെ മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് രണ്ടാം കുറ്റപത്രം സമർപ്പിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ അറിയിക്കും. 2014ൽ റാന്നിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം നൽകിയത്. വെള്ളാപ്പള്ളി നടേശന് പുറമെ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളും ഉദ്യോഗസ്ഥരും പ്രതികളാണ്. വനിതാ കൂട്ടായ്മകൾക്ക് വായ്പ നൽകാനെന്ന പേരിൽ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടികൾ വായ്പയെടുത്ത് ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ വയനാട് യൂണിയനുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. 2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.