ചർമ്മത്തിന്റെ യുവത്വം നിലനിർത്തണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രായം നാൽപതിലേക്ക് കടക്കുന്നതോടെ ചർമം വരണ്ടു തുടങ്ങുന്നതും തിളക്കം നഷ്ടപ്പെടുന്നതും സ്വാഭാവികമാണ്. കൊളാജിൻ, ചർമത്തിലെ നാച്വറൽ ഓയിൽസ്, ഇലാസ്തികത എന്നിവ കുറയുന്നതു മൂലവും ആർത്തവ വിരാമം അടുക്കുന്നതും ഇതിനു കാരണമാണ്. മുൻപ് മുഖത്ത് ചെയ്ത പല കെമിക്കൽ‌ ട്രീറ്റ്മെന്റുകളുടെയും അന്തന്തരഫലം ഉണ്ടാവുന്നതും ഈ പ്രായത്തിലായിരിക്കും.
ചുളിവുകൾ, പാടുകൾ, കറുത്ത മറുകുകൾ എന്നിവയാണ് ചർമത്തിൽ ആദ്യം പ്രത്യക്ഷപ്പെടുക. ചർമത്തിലെ കൊളാജിൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം വീണ്ടെടുക്കുന്ന തരത്തിലുള്ള പരിചരണമാണ് പ്രതിവിധി.

കണ്ണിന് ചുറ്റുമുള്ള ചുളിവുകളാണ് ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കപ്പെടുക. ഇതു മാറ്റാനായി ഐ ജെൽ/ക്രീം കണ്ണിന് ചുറ്റും പുരട്ടി ചർമത്തിലെ ഈർപ്പം നിലനിർത്തണം.

എക്സ്ഫോളിയേഷൻ സ്കിൻ കെയറിന്റെ ഭാഗമാക്കണം. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ സ്‌ക്രബ് തിരഞ്ഞെടുക്കാം. വരണ്ട ചർമം ഉള്ളവർ ക്രീം സ്ക്രബ് ഉപയോഗിക്കണം. എണ്ണമയമുള്ള ചർമക്കാർക്ക് ജെൽ സ്ക്രബ് ആണ് അനുയോജ്യം.

ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ മിതത്വ സ്വഭാവമുള്ളതും പത കുറവായതുമായ ക്ലെൻസറുകൾ ഉപയോഗിക്കാം. ചർമത്തിന്റെ എണ്ണമയം നഷ്ടമാകുന്നത് ഒഴിവാക്കാൻ ഓയിൽ ബേസ്ഡ് ആയ മോയ്സച്യുററൈസറുകൾ ആണ് അനുയോജ്യം.

പാടുകൾ ഒഴിവക്കാൻ വിറ്റാമിൻ സി അടങ്ങിയ സ്പോട് കറക്റ്റർ, പിഗ്‌മെന്റേഷൻ തടയാൻ മെഡിക്കൽ ക്രീമുകൾ എന്നിവ സഹായിക്കും. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. അതുകൊണ്ട് ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടാൻ മടിക്കേണ്ടതില്ല.

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ വിറ്റാമിൻ സി സിറം, റെറ്റിനോൾ സിറം എന്നിവ ഉപയോഗിക്കുന്നത് പ്രായംമൂലം ചർമത്തിൽ ഉണ്ടാകുന്ന വിടവുകളെ പ്രതിരോധിക്കാൻ സഹായിക്കും.

സിങ്ക് ഓക്‌സൈഡ് അടങ്ങിയ, എസ്പിഎഫ് 30നു മുകളിലുള്ള സൺ സ്ക്രീനുകൾ നിർബന്ധമായും ഉപയോഗിക്കണം. രാവിലെയും രാത്രിയും സ്കിൻ കെയർ റുട്ടീനുകൾ പിന്തുടരുകയും ഫെയ്സ് ക്രീമുകൾ ഉപയോഗിക്കുകയും ചെയ്യാം.

പച്ചക്കറികൾ, പഴങ്ങൾ, ആവശ്യത്തിന് വെള്ളം എന്നിവ നിർബന്ധമായും ശീലമാക്കണം. ചർമത്തിന് ആവശ്യമായ ഈർപ്പം, ആന്റി ഓക്സിഡന്റുകൾ എന്നിവ നിലനിർത്താൻ ഇതു സഹായിക്കും.

Advertisement