മുപ്പത് കഴിഞ്ഞോ, കൊളാജന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കൂ, ചര്‍മ്മത്തിന് ആവശ്യം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ട ഘടകമാണ് കൊളാജന്‍. ഇവയുടെ സാന്നിധ്യം പ്രായം മറച്ച് വയ്ക്കുന്നതിനടക്കം നമ്മെ വലിയ തോതില്‍ സഹായിക്കുന്നു. ഇവ ശരീരത്തില്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഇതാ ഇവ ശീലമാക്കൂ.
വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ ചര്‍മ്മത്തിന് അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ വര്‍ഗത്തില്‍ പെടുന്ന മറ്റ് പഴങ്ങള്‍ ഇവയിലെല്ലാം ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയില്‍ കൊളാജന്‍ ഉത്പാദനത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ മുട്ടയുടെ വെള്ളയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇലക്കറികളിലെ ക്ലോറോഫില്‍ ശരീരത്തിലെ കൊളാജിന്‍ വര്‍ദ്ധിപ്പിക്കുന്നു. കൊളാജന്റെ അപചയം തടയുന്ന സള്‍ഫര്‍ എന്ന ധാതുവില്‍ വെളുത്തുള്ളി ധാരാളമായി ഉള്ളതിനാല്‍ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
അമിനോ ആസിഡുകളുടെ സാന്നിധ്യം നിറഞ്ഞ ബീന്‍സ് കൊളാജന്‍ സമന്വയത്തിന് വന്‍തോതില്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യത്തില്‍ ധാരാളമായി കൊളാജിന്‍ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവിച്ചറിയാം.

Advertisement