കണ്ണൂർ: ഏഴിമല നേവി ചിൽഡ്രൻ സ്‌കൂളിൽ, ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച്‌,സെപ്തംബർ 25 വരെ അപേക്ഷകൾ സ്വീകരിക്കും.

  • ഹെഡ് മാസ്റ്റർ/ഹെഡ് മിസ്ട്രസ്, യോഗ്യത-60 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ബിരുദവും ബിഎഡും 10 വർഷത്തിൽ കുറയാത്ത അദ്ധ്യാപനപരിചയവും. കൂടാതെ അംഗീകൃത സ്‌കൂളിൽ മേധാവിയായി മൂന്ന് വർഷത്തെ വർക്ക് എക്‌സ്പീരിയൻസുണ്ടാവണം. പ്രായപരിധി 35-45 വയസ്സ്.
  • ട്രെയിൻഡ് ഗ്രാഡുവേറ്റ് ടീച്ചർ റ്റിജിറ്റി (കമ്പ്യൂട്ടർ സയൻസ്) യോഗ്യത- കമ്പ്യൂട്ടർ സയൻസ് മാസ്റ്റേഴ്‌സ് ഡിഗ്രി പ്രായപരിധി 40 വയസ്സ്.
  • റ്റിജിറ്റി- ഇംഗ്ലീഷ്, സംസ്‌കൃതം-യോഗ്യത-ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും 50% മാർക്കോടെ ബിഎഡും. പ്രായപരിധി 40 വയസ്സ്.
  • പാർട്ട് ടൈം ടീച്ചേഴ്‌സ്-യോഗ്യത-ബിരുദവും രണ്ട് വർഷത്തെ എക്‌സ്പീരിയൻസും.
  • ലൈബ്രേറിയൻ-യോഗ്യത-ലൈബ്രറി സയൻസിൽ ബിരുദം. പ്രായപരിധി 40 വയസ്സ്.

ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യമുള്ളവർക്കാണ് അവസരം. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും https://shrotnart.atb/LTZ ലഭിക്കും. വിലാസം: The Director, Navy Children School, Indian National Acadamy (PO), Ezhimala -670310. email: [email protected]