സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും.

രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. ഇതിന്റെ വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.