കൊച്ചി: കുടുംബവിളക്ക്’ പരമ്പരയിൽ ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതിനിടെയാണ് താൻ യഥാർത്ഥ ജീവിതത്തിൽ വിവാഹിതനാകാൻ പോകുന്ന കാര്യം താരം വെളുപ്പെടുത്തിയിരിക്കുന്നത്.

കടൽത്തീരത്തും മറ്റുമായി എടുത്ത ചിത്രങ്ങളും വീഡിയോകളും നൂബിൻ പങ്കുവച്ചുവെങ്കിലും, അതിലൊന്നും ഭാവിവധുവിന്റെ പേരോ, മുഖമോ താരം വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തങ്ങൾ ഒന്നിക്കുന്നുവെന്നും, ഓഗസ്റ്റിൽ വിവാഹം ഉണ്ടാകുമെന്നും മറ്റും നൂബിൻ പറയുന്നതുപോലും ഹാഷ്ടാഗുകളായാണ്.

മോഡലിംഗ് രംഗത്തുനിന്നുമാണ് നൂബിൻ മിനിസ്‌ക്രീനിലേക്കെത്തുന്നത്. മോഡലിംഗിലൂടെ എത്തിയെങ്കിലും നൂബിനെ വലിയൊരു ആരാധകരവൃന്ദം പൊതിയുന്നത് ‘കുടുംബവിളക്കി’ലെ ‘പ്രതീഷാ’യി എത്തിയപ്പോഴായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിൻ. അഭിനയത്തേക്കാളുപരിയായി മോഡലിംഗിനെ സ്‌നേഹിച്ച താരം അവിചാരിതമായാണ് കുടുംബവിളക്കിലേക്കെത്തുന്നത്.

ഫിറ്റ്‌നസ് കോൻഷ്യസായ നൂബിൻ ശരീരം കാത്തുസൂക്ഷിക്കുന്നതിലും ആരാധകരുടെ പ്രിയം നേടിയ താരമാണ്. ആറു വർഷമായ തന്റെ പ്രണത്തെക്കുറിച്ച്‌ നൂബിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആരാണെന്നും, എവിടെയുള്ള ആളാണെന്നുമൊന്നും ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. വധു ഡോക്ടറാണെന്നും നൂബിൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നൂബിന്റെ ഭാവിവധുവിനെ ആരാധകർ സോഷ്യൽമീഡിയയിൽ തിരയുന്നതും.