വിവാഹആല്‍ബം സമയത്തിന് നല്‍കിയില്ല, പണികൊടുത്ത് വധൂവരന്മാര്‍

Advertisement

കൊച്ചി. വാഗ്ദാനം ചെയ്തത് പ്രകാരം വിവാഹ ചടങ്ങിന് ഫോട്ടോയും വീഡിയോയും നല്‍കാതെ ദമ്ബതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.

1,18,500 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്കപരിഹാര കോടതി വിധിച്ചത്.

2017 ലായിരുന്നു ദമ്ബതികളുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഫോട്ടോയെടുക്കുന്നതിനായി ഫോട്ടോഗ്രാഫിക് സ്ഥാപനത്തിനെ സമീപിക്കുകയായിരുന്നു.58,1500 രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിപെടുകയായിരുന്നു. വിവാഹഫോട്ടൊ മാസങ്ങളോളം താമസിപ്പിക്കുന്നത് ഇത്തരം സ്ഥാപനങ്ങള്‍ പതിവാക്കിയെന്ന് ആക്ഷേപമുണ്ട്.

Advertisement