അടൽ ബിഹാരി വാജ്പേയിയുടേ 99–ാം ജന്മദിനം ഇന്ന് സദ്ഭരണ ദിവസമായി ആചരിക്കുന്നു

Advertisement

ന്യൂഡെല്‍ഹി . മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടേ 99–ാം ജന്മദിനം ഇന്ന്. സമാധി സ്ഥലമായ വിജയ് ഘട്ടിൽ നടക്കുന്ന അനുസമരണപരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ പൻകെടുക്കും. രാവിലെ 8;45 നാണ് ചടങ്ങുകൾ ആരംഭിയ്ക്കുക. 2014 മുതൽ വാജ്പേയിയുടെ ജന്മദിനം രാജ്യമെങ്ങും സദ്ഭരണ ദിവസമായി ആണ് ആചരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മദൻ മോഹൻ മാളവ്യയുടെ ജന്മദിനവും രാജ്യം ഇന്ന് സമുചിതമായ് വിവിധ അനുസമരണ പരിപാടികളോടെ ആഘോഷിയ്ക്കും

Advertisement