ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ വിഖ്യാത പോപ് ഗായിക റിഹാന… പ്രതിഫലം ഞെട്ടിപ്പിക്കുന്നത്

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ വിഖ്യാത പോപ് ഗായിക റിഹാന സംഗീത പരിപാടി അവതരിപ്പിക്കും. റിഹാനയെ കൊണ്ടുവരാന്‍ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (66-74 കോടി ഇന്ത്യന്‍ രൂപ) ചെലവെന്നാണ് സൂചന. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലെ ജാംനഗറില്‍ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മര്‍ച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം. വെള്ളിയാഴ്ച മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആന്‍ ഈവനിങ് ഇന്‍ എവര്‍ലാന്‍ഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നല്‍കിയിട്ടുള്ളത്.
യുഎസിലെ അരിസോണയില്‍ ആപ്പിള്‍ മ്യൂസിക് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോയാണ് റിഹാനയുടെ അവസാന സംഗീത പരിപാടി. ഫോക്സ്, ഫോക്സ് ഡെപോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ്, എന്‍എഫ്എല്‍ ആപ് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്ത പരിപാടി 121 ദശലക്ഷം പേരാണ് വീക്ഷിച്ചിരുന്നത്.

Advertisement