‘മോഹിനി’യായി അർച്ചന കവി, സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ

Advertisement

മലയാളികളുടെ പ്രിയപ്പെട്ട താരമായ അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയാണ് തിരഞ്ഞെടുത്തത്. എംബ്രോയ്ഡറിയോടു കൂടിയ സ്ലീവ് ലെസ് ബ്ലൗസാണ് ഹൈലൈറ്റ്. റോസാപ്പൂ ചൂടിയ മുടി പിന്നിയിട്ടിരിക്കുകയാണ്. മിനിമൽ മേക്കപ്പാണ് അർച്ചന തിരഞ്ഞെടുത്തത്. സിൽവർ മാലയും പാദസരവുമാണ് ആക്സസറി.

‘മോഹിനി’ എന്ന കുറിപ്പോടെ ബ്ലാക്ക് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

Advertisement