ദീപാവലി ദിനത്തിൽ ഗ്ലാമറസ്സായി മലയാളി താരസുന്ദരികൾ; ചിത്രങ്ങൾ

Advertisement

ദീപാവലി ആഘോഷങ്ങളിൽ തിളങ്ങി മലയാളി താരസുന്ദരികൾ. ദീപങ്ങളുടെ ഉത്സവത്തിന് വർണാഭമായ കാഴ്ചകളായിരുന്നു താരസുന്ദരികളും ഒരുക്കിയത്. പുതുവസ്ത്രമണിഞ്ഞ് അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചു. ദീപാവലി ദിനത്തിൽ ലെഹങ്കയിൽ അതിസുന്ദരിയായാണ് അനുശ്രീ എത്തിയത്.

ശാലീനസുന്ദരിയായാണ് നടി ശാലിൻ ദീപാവലി ദിനത്തിൽ പ്രത്യക്ഷപ്പെട്ടത്. ദീപം തെളിയിക്കുന്ന നടിയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മാളവിക സി. മേനോൻ, അനിഖ സുരേന്ദ്രൻ, സംസ്കൃത ഷേണോയ്, മൈഥിലി, മാളവിക മോഹനൻ തുടങ്ങി നിരവധിപ്പേരാണ് ദീപാവലി സ്പെഷൽ ഫോട്ടോഷൂട്ടുമായി എത്തിയത്.

തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ദീപാവലി ആഘോഷമായിരുന്നു മൈഥിലിയുടേത്. മൈഥിലിയുടെ വീട്ടിലായിരുന്നു ഇത്തവണ ആഘോഷം. മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം നടി പങ്കുവച്ചിട്ടുണ്ട്.

കത്രീന കൈഫ്–വിക്കി കൗശൽ, ആലിയ ഭട്ട്–രൺബീർ കപൂർ, സിദ്ധാർഥ് മൽഹോത്ര–കിയാര അഡ്വാനി തുടങ്ങിയ ബോളിവുഡ് ദമ്പതികളും ദീപാവലി ആശംസകൾ നേർന്ന് രംഗത്തെത്തി.

അതേസമയം സൽമാൻ ഖാന്റെ ടൈഗർ 3 എന്ന സിനിമയാണ് ബോളിവുഡിൽ നിന്നുളള ഏക ദീപാവലി റിലീസ്. പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗർ 3’ . ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പഠാൻ ആയി ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്..

ഷാറുഖ് ഖാന്റെ ഫാൻ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റർടെയ്നർ കൂടിയാണ് ടൈഗർ 3.

Advertisement