അ​ച്ഛ​ന്റെ ചിത്രങ്ങളുടെ ആഴവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായത്- വി​ജ​യ് ശ​ങ്കർ ലോ​ഹി​ത​ദാ​സ്

അ​ച്ഛ​ൻ ചെ​യ്ത സി​നി​മ​ക​ളു​ടെ വ​ലു​പ്പവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായതെന്ന് ലോ​ഹി​ത​ദാ​സി​ന്‍റെ മ​ക​ൻ വി​ജ​യ് ശ​ങ്കർ. അച്ഛൻ മരിച്ചിട്ട് 14 വർഷമാകുന്നു. ഇപ്പോഴും ആളുകളുടെ ഇടയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇപ്പോഴാണ് അച്ഛന്റെ കഥാപാത്രങ്ങളുടെ ആഴവും വ്യാപ്തിയും മനസിലാവുന്നത്. ഈ അടുത്തയിടക്ക് ഭൂതക്കണ്ണാടി കണ്ടിരുന്നു. അതിലെ ഒരു സീനിൽ ആ സിനിമയുടെ ഫുൾ എസൻസുണ്ട്. ഇതൊക്കെ എനിക്ക് ഒരു മുപ്പത് വയസായപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്, വി​ജ​യ് ശ​ങ്കർ പറഞ്ഞു.

Advertisement