രാജമൗലിയുടെ വില്ലനാകാൻ ആമിർ ഖാൻ

‘ആർആർആറി’ന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോഴും രാജമൗലി. ഓസ്‍കർ നേട്ടംവരെയെത്തിയ ചിത്രം ‘ആർആർആറി’നു ശേഷമുള്ള രാജമൗലിയുടെ പ്രൊജക്റ്റിനായി ആരാധകർ കാത്തിരിക്കുകയുമാണ്.

മഹേഷ് ബാബു നായകനായിട്ടായിരിക്കും രാജമൗലി ചിത്രം ഒരുക്കുകയെന്ന് പ്രഖ്യാപനം വന്നിട്ടുമുണ്ട്. എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

പ്രതിനായക വേഷത്തിൽ ആയിരിക്കും ആമിർ ചിത്രത്തിൽ എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ, രാമായണത്തിലെ ഹനുമാനിൽ നിന്ന് പ്രചോദനംകൊണ്ടുള്ള കഥാപാത്രമായിരിക്കും മഹേഷ് ബാബുവിന്റേത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. വനത്തിന്റെ പശ്ചാത്തലത്തിലായിരികും ചിത്രം ഒരുക്കുക. ത്രിവിക്രം ശ്രീനിവാസിന്റെ മഹേഷ് ബാബു ചിത്രം ‘ഗുണ്ടുർ കാരം’ റിലീസായതനു ശേഷമായിരിക്കും എസ് എസ് രാജമൗലിയുടെ പ്രൊജക്റ്റ് തുടഹ്ങുക.

ആക്ഷനും പ്രധാനം നൽകുന്ന ഒരു ചിത്രമായിരിക്കും ‘ഗുണ്ടുർ കാരം’ എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. പൂജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. ത്രിവിക്രം ശ്രീനിവാസ് തന്നെയാണ് തിരക്കഥയും. ശ്രീലീല, ജോൺ എബ്രഹാം, ജഗപതി ബാബു, ജയറാം, സുനിൽ, പ്രകാശ് രാജ്, രഘു ബാബു തുടങ്ങിയവരും മഹേഷ് ബാബുവിനൊപ്പം ചിത്രത്തിൽ വേഷമിടുന്നു.

‘സർക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. 2022 മെയ് 12നാണ് മഹേഷ് ചിത്രം പ്രദർശനത്തിന് എത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റർടെയ്‍ൻമെന്റ്‍സും ചേർന്നാണ് ‘സർക്കാരു വാരി പാട്ട’ നിർമിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു ‘സർക്കാരു വാരി പാട്ട’ എത്തിയത്. കീർത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോർ, സൗമ്യ മേനോൻ തുടങ്ങിയവരും ‘സർക്കാരു വാരി പാട്ട’യിൽ അഭിനയിച്ചിരുന്നു. ആർ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും

Advertisement