പഞ്ചാബി എഴുത്തുകാരിയും അഭിനേതാവുമായ പ്രീതി പ്രവീൺ മലയാളത്തിൽ

Advertisement

പഞ്ചാബുകാരിയായ പ്രീതി പ്രവീൺ മലയാള സിനിമയിൽ നടിയായി അരങ്ങേറ്റം നടത്തുന്നു. ‘അനക്ക് എന്തിന്റെ കേടാ’എന്ന സിനിമയിലാണ് പ്രീതി പ്രവീൺ വേഷമിടുന്നത്. ഷമീർ ഭരതന്നൂർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ‘പ്രവീൺ സൈനബ’ എന്ന കഥാപാത്രമായിട്ടാണ് പ്രീതി പ്രവീൺ വേഷമിടുന്നത്.

തൊഴിൽപരമായി മനശാസ്ത്രജ്ഞയും ഒപ്പം ഹൃദയസ്‍പർശിയായ എഴുത്തുകാരിയും അഭിനേതാവും സാമൂഹിക പ്രവർത്തകയുമെല്ലാമാണ് അവർ. ബഹ്‌റൈനിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന അവർ നാടകങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ എന്നിവ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട്. ഭർത്താവ് മലയാളിയായ പ്രവീണാണ്. നായികയുടെ മാതാവ് ആയാണ് വേഷമിട്ടിരിക്കുന്നത്. എല്ലാവർക്കും എന്റെ കഥാപാത്രം ഇഷ്‍ടമാകുമെന്നാണ് താൻ വിചാരിക്കുന്നത്. അതിനായി പ്രാർത്ഥിക്കുന്നുണ്ട്. ഇനിയും അവസരങ്ങൾ വന്നാൽ മലയാളത്തിൽ തുടർന്നും അഭിനയിക്കണമെന്നുണ്ട് എന്നും പ്രീതി പ്രവീൺ പറയുന്നു.

ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിക്കുന്നത്. ബിഎംസി ബാനറിലാണ് ചിത്രത്തതിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വൈക്കം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാ.

ഛായാഗ്രഹണം പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവാസ് ആറ്റിങ്ങൽ. അസോസിയേറ്റ് ഡയറക്ടർ അഫ്‍നാസ്, അസിസ്റ്റന്റ് ഡയറക്ടർ അരുൺ കൊടുങ്ങല്ലൂർ, എം കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, എഡിറ്റർ നൗഫൽ അബ്‍ദുല്ല, ആർട്ട് രജീഷ് കെ സൂര്യ. മേയ്ക്കപ്പ് ബിനു പാരിപ്പള്ളി. വസ്ത്രാലങ്കാരം റസാഖ്​ താനൂർ, പ്രൊജക്ട്​ ഡിസൈനിങ് കല്ലാർ അനിൽ, ലൊക്കേഷൻ മാനേജർ കെ വി ജലീൽ, ലൈൻ പ്രൊഡ്യൂസർ ഫ്രെഡ്ഡി ജോർജ്,അൻവർ നിലമ്പൂർ, ടൈറ്റിൽ, പരസ്യകല ജയൻ വിസ്‍മയ,സ്റ്റണ്ട് സലീം ബാവ, മഹാ​ദേവൻ. ക്രീയേറ്റീവ് സപ്പോർട്ട് അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ പി ഷെഫീഖ്, ജിൻസ് സ്‍‍കറിയ, പിആർഒ എ എസ് ദിനേശ് എന്നിവരാണ്.

Advertisement