ചന്ദ്ര​ഗ്രഹണം; ഈ നാളുകാർ സൂക്ഷിക്കുക

തിരുവനന്തപുരം: 2022 നവംബർ 8 ചെവ്വാഴ്‌ചയാണ് ചന്ദ്രഗ്രഹണം. മേടക്കൂറിൽ ഭരണി നക്ഷത്രത്തിലാണ് രാഹുഗ്രസ്‌ത ചന്ദ്രഗ്രഹണം സംഭവിക്കുക.

ഇന്ത്യൻ സമയം പകൽ രണ്ട് മണി 39 മിനുട്ടിന് അഗ്നികോണിൽ സ്പർശവും വൈകിട്ട് ആറ് മണി 19 മിനുട്ടിന് നിര്യതി കോണിൽ ഗ്രഹണ മോക്ഷവും ഉണ്ടാകും.

സൂര്യനും ഭൂമിയും ചന്ദ്രനിൽ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക. ഭരണി നക്ഷത്രത്തിൽ സംഭവിക്കുന്ന ഈ ചന്ദ്രഗ്രഹണം അശ്വതി, ഭരണി, കാർത്തിക, പൂരം, പൂരാടം നക്ഷത്രജാതരെ കൂടുതൽ ബാധിക്കും.

ഈ നാളുകാർക്ക് ദോഷാനുഭവങ്ങൾക്ക് ഇടവരാം. ദേഹപീഡ, മനോദുഖം, ക്ളേശാനുഭവം, മാനഹാനി, ധനനാശം എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രജാതർ ജനിച്ച കൂറിനെ അനുസരിച്ചാണ് ഇത് ഭവിക്കുക. 2,4,5,7,8,9,12 എന്നിങ്ങനെയാണ് കൂറുകൾ.

എന്നാൽ ജനിച്ച കൂറിന്റെ 3,6,10,11 എന്നീ രാശികളിൽ ഗ്രഹണം ഉണ്ടായാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതും, കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. ഈശ്വരപ്രാർത്ഥനയോടെ ഈ സമയം ചെലവഴിക്കുക.

Advertisement