സൂര്യനെയും ചന്ദ്രനെയും സത്യത്തെയും മൂടിവയ്ക്കാനാകില്ല: പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സന്തോഷ പ്രകടനങ്ങളുമായി നേതാക്കളും പ്രവർത്തകരും. രാഹുലിന്റെ സഹോദരി പ്രിയങ്കയും വിഷയത്തിൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു.
‘‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങൾക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല’’ എന്ന ബുദ്ധ വചനമായിരുന്നു പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്.

“Three things cannot be long hidden: the sun, the moon, and the truth”

~Gautama Buddha

माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।

सत्यमेव जयते।

— Priyanka Gandhi Vadra (@priyankagandhi) August 4, 2023
വിധിപ്പകർപ്പ് പുറത്തിറങ്ങുന്നതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

Advertisement