പള്ളിശേരിക്കല്‍ നിന്നും 20ലക്ഷത്തിലേറെ രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി, ഒരാള്‍ പിടിയില്‍, വിഡിയോ

ശാസ്താം കോട്ട.കടത്തിയതും സൂക്ഷിച്ചതുമായി 20 ലക്ഷo വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങൾ പിടികൂടി.

20 ലക്ഷത്തോളം വിലമതിക്കുന്ന 53 ചാക്ക് വിവിധ ഇന്നതിലുള്ള പാൻപാരാഗ് ഉത്പന്നങ്ങളാണ് പിടികൂടിയത്.

പിക് അപ് ലോറിയിൽ വന്നവർ രക്ഷപെട്ടു.പൊലീസ് പിന്തുടര്‍ന്നതോടെയാണ് വാഹനം ഉപേക്ഷിച്ച് കടന്നത്.

പുലർച്ചെ 3.30 ന് ശാസ്താംകോട്ട് കാരാളിമുക്കിൽ ആണു സംഭവം. പള്ളിശേരിക്കലേക്ക് വന്ന വാഹനം പൊലീസിനെകണ്ട് കടക്കുകയായിരുന്നു. കാരാളിമുക്കില്‍വച്ച് വാഹനം ഉപേക്ഷിച്ചു.

ശാസ്താംകോട്ട പളളിശ്ശേരിക്കൽ പുത്തന്‍വിളവടക്കതില്‍ ഷംനാദ്(32) അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ നിന്നും അനധികൃത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പോലീസ് പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

Advertisement