വീണാനായര്‍ വിവാഹമോചിതയായോ, പിന്നിലും ബിഗ്ബോസ്

സിനിമയിലും മിനി സ്‌ക്രീനിലും മലയാളികള്‍ക്ക് മുഖവുരവേണ്ടാത്ത താരമാണ് വീണ നായര്‍. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്ബരയിലെ കോകിലയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വീണ ആറുമാസം മുന്‍പ് അതീവരഹസ്യമായി വിവാഹമോചിതയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ട്ടുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു എന്നത് ആരാധകരും ചര്‍ച്ച ചെയ്യുകയാണ്.

ഒരു ഓണ്‍ലൈന്‍ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥി ആയിരുന്ന വീണ, ഷോയില്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് പങ്കുവച്ചിരുന്നു. ഈ ദാമ്ബത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് അന്ന് വീണയുടെ വാക്കുകള്‍ ഏറ്റെടുത്ത ആരാധകര്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ചു കൊണ്ട് നടിയുടെ വിവാഹ മോചന വാര്‍ത്ത ചില ഓണ്‍ലൈന്‍ ചാനലുകള്‍ പുറത്തുവിട്ടത്.

വിദേശത്ത് താമസമായ ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ബിഗ്ബോസ് സീസണ്‍ 2വില്‍ നിന്നും പുറത്തായപ്പോള്‍ ‘എന്റെ പെണ്ണ് പുറത്തേക്ക്’ എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭര്‍ത്താവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍, ബിഗ്ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അതാണ് വിവാഹമോചനത്തിന് കാരണമെന്നും വാര്‍ത്തകള്‍ വരുന്നു. ബിഗ്ബോസിലൂടെ ലഭിച്ച പണം മുഴുവന്‍ വീണ സ്വകാര്യ കടങ്ങള്‍ വീട്ടാന്‍ ഉപയോഗിച്ചെന്നും ഇതാണ് അഭിപ്രായവ്യത്യാസമെന്നും പറയുന്നു. ഇത് വീണതന്നെ ബിഗ്ബോസിനുശേഷം വെളിപ്പെടുത്തിയതാണ്. ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നും പരസ്പരം അണ്‍ഫ്രണ്ട് ചെയ്തതും അണ്‍ഫോളോ ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിഗ്ബോസ് വീട്ടില്‍ വച്ച് തന്റെ ഭര്‍ത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് വീണ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ഈ വാര്‍ത്ത ചര്‍ച്ചയാകുകയാണ്.

Advertisement