ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമായി പ്രഗ്നാനന്ദ… ലോക ചാമ്പ്യനെ അട്ടിമറിച്ചു

ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. നെതര്‍ലൻഡ്സിലെ വിജ് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് പ്രഗ്നനന്ദ ലോക ചാംപ്യനെ തോൽപിച്ചത്. ജയത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദയെത്തി. അഞ്ചു തവണ ലോക ചാംപ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ പിന്തള്ളിയാണ് പ്രഗ്ഗയുടെ കുതിപ്പ്. 2748.3 ആണ് പ്രഗ്നാനന്ദയുടെ ഫിഡെ റേറ്റിങ്. ആനന്ദിന്റേത് 2748 ആണ്.

Advertisement