ചരിത്ര നേട്ടവുമായി ഗുകേഷ്

ലോക ചെസ് ചാംപ്യന്‍റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ്സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഡി.ഗുകേഷ്. ടൂര്‍ണമെന്‍റിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാംപ്യനാണ് 17കാരനായ ഗുകേഷ്. 14ാം റൗണ്ടില്‍ അമേരിക്കന്‍ താരം ഹികാരു നകാമുറയെ സമനിലയില്‍ തളച്ചതോടെയാണ് ഗുകേഷ് ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഗുകേഷിെന അഭിനന്ദിച്ച മുന്‍ ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് അഭിമാനകരമായ നേട്ടമെന്ന് എക്സില്‍ കുറിച്ചു.

Advertisement