തിരുവനന്തപുരം: കോവിഡ് ബാധിച്ചവരില്‍ അല്‍ഷെമേഴ്‌സ് സമാനമായ അവസ്ഥയുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആശങ്ക ഉളവാക്കുന്ന റിപ്പോര്‍ട്ടാണ് ഇതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന

കോവിഡ് ഫോഗ് എന്നറിയപ്പെടുന്ന ഈ പ്രശ്‌നം ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തെയും ഇത് ബാധിക്കും. ഇതിന് പുറമെ ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. അതേസമയം കൃത്യസമയത്ത് ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മികച്ച ഒരു സൈക്യാട്രിസ്റ്റിനോ, ന്യൂറോളജിസ്റ്റിനോ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.