മുംബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സമ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഒ​ന്നാ​മ​ത്.

മു​കേ​ഷ് അം​ബാ​നി ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച​ത് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി​യെ പി​ന്ത​ള്ളി​യാ​ണ് .

മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി 99.7 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ഗൗ​തം അ​ദാ​നി​യു​ടെ ആ​സ്തി 98.7 ബി​ല്യ​ൺ ഡോ​ള​റാ​ണ് എന്നാണ് ബ്ലൂം​ബെ​ർ​ഗ് ബി​ല്യ​ണ​യ​ർ ഇ​ൻ​ഡ​ക്‌​സ് ​​റിപ്പോർട്ട്. മു​കേ​ഷ് അം​ബാ​നി ഫോ​ർ​ബ്സ് പു​റ​ത്തി​റ​ക്കി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ 10 സമ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്. പ​ട്ടി​ക​യി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താണ് ഗൗ​തം അ​ദാ​നി. ബി​ൽ ഗേ​റ്റ്സി​നൊ​പ്പം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ സ​മ്പ​ന്ന​നാ​യ വ്യ​ക്തി​യാ​യി ഒ​രു മാ​സം മു​ൻ​പ് പു​റ​ത്തി​റ​ക്കി​യ ബ്ലൂം​ബെ​ർ​ഗ് പ​ട്ടി​ക​യി​ൽ, ഗൗ​തം അ​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.