26.7 C
Kollam
Tuesday 25th August, 2026 | 10:28:18 AM
Home News Breaking News ഞാൻ ഉത്തരവിടുന്നു… സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ, ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ

ഞാൻ ഉത്തരവിടുന്നു… സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ, ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കേസ് വാദിക്കാനെത്തിയ ഹർജിക്കാരൻ. കേസ് ഫയൽ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു പ്രകോപനം.

Also Read: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി

അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവ വികാസങ്ങൾ. നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. കേസ് ഫയൽ വലിച്ചെറിഞ്ഞും അസഭ്യം പറഞ്ഞും ഹർജിക്കാരൻ സംഘർഷം രൂക്ഷമാക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും കോടതിമുറിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.