27.8 C
Kollam
Thursday 11th June, 2026 | 08:06:27 PM
Home News National ഭാര്യയുടെ അവിഹിതം കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ഭാര്യയുടെ ക്വട്ടേഷന്‍ നീക്കം പാളി

ഭാര്യയുടെ അവിഹിതം കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ഭാര്യയുടെ ക്വട്ടേഷന്‍ നീക്കം പാളി

Advertisement

ഭാര്യയുടെ അവിഹിതം കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ഭാര്യയുടെ ക്വട്ടേഷന്‍ നീക്കം പാളി. പിന്നീട് കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയും കാമുകനും ക്വട്ടേഷന്‍ സംഘാംഗങ്ങളും അടക്കം 11 പേര്‍ അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിലാണ് സംഭവം. ലിംഗപുരം ഗ്രാമത്തിലെ ഈശ്വര്‍ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്‍പ അടക്കം 11 പേര്‍ അറസ്റ്റിലായത്.

ശില്പയും പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരനായ നാഗ സുധീറുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനിലേക്ക് എത്തിച്ചത്. ശില്പയും കാമുകനും ചേര്‍ന്നാണ് ഈശ്വര്‍ റെഡ്ഡിയെ കൊല്ലാന്‍ പദ്ധതിയിടുന്നത്. ഇതിനായി ശില്പ സ്വര്‍ണം വിറ്റ് 10 ലക്ഷം രൂപ കണ്ടെത്തി. ഈ പണം ഉപയോഗിച്ച് വാടക കൊലയാളിയെ തയ്യാറാക്കിയെങ്കിലും ഒടുക്കം പാളുകയായിരുന്നു.

ബന്ധം അറിഞ്ഞതിന് പിന്നാലെ ഈശ്വര്‍ റെഡ്ഡി ഭാര്യയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആഭരണങ്ങള്‍ വിറ്റതിലും സംശയം തോന്നി. പ്രൊഡത്തൂര്‍ ബൈപ്പാസില്‍ ഈശ്വര്‍ റെഡ്ഡിയുടെ ബൈക്കില്‍ കാറിടിപ്പിച്ച് കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും അപകടത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കുന്നതും 11 പേര്‍ അറസ്റ്റിലാകുന്നതും.

പ്രൊഡത്തൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ 11 പേരെ അറസ്റ്റ് ചെയ്യുകയും പത്ത് മാരക ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയും രണ്ട് കാറും മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.

Advertisement