ലോക്സഭാ , ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങൾ ആണ് മറ്റന്നാൾ ഒന്നാം ഘട്ടത്തിൽ ബൂത്തിലേത്തുക. തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പിനായ് ഇന്ന് പ്രചരണം അവസാനിയ്ക്കും. രാജ്യത്ത് രാമന്റെ ശോഭ കെടുത്താനുള്ള ശക്തികൾ ശക്തമാണെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാടിന് പിന്നാലെ അമേഠിയിലെ മത്സരസാധ്യതയും തള്ളാതെ രാഹുൽഗാന്ധി.പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള പ്രചരണം മണിക്കൂറുകൾക്കകം അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് അവസാനിക്കുക. ആദ്യ ഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും പ്രചരണ രംഗത്ത് പ്രയോഗിയ്ക്കുകയാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ. രാമ നവമിയും രാമ ചിന്തയും രാജ്യത്ത് ഇല്ലാതാക്കാനുള്ള നീക്കങ്ങൾ വില പോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളിൽ പൻകെടുത്ത് പ്രഖ്യാപിച്ചു.

അമേത്തിയിൽ മത്സരിയ്ക്കാനുള്ള നിർദ്ധേശം കോൺഗ്രസ് അദ്ധ്യക്ഷൻ കൈകൊണ്ടാൽ അത് അംഗികരിയ്ക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയ്ക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ 150 വരെ സീറ്റുകൾ ലഭിക്കും എന്ന് കരുതുന്നതായും രാഹുൽ ഗാന്ധി അവകാശപ്പെട്ടു

തമിഴ് നാട്ടിലെ എല്ലാ സീറ്റുകളിലും അവസാന ദിവസ്സം ശക്തമായ പ്രചരണമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ അദ്യ ഘട്ടത്തിൽ ബൂത്തിലെത്തുന്ന സീറ്റുകളിലും പ്രചരണം സജ്ജിവമാണ്. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജെവാലയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്മീഷൻ വിലക്കി. ബിജെപി നേതാവ് ഹേമമാലിനിക്ക് എതിരായ പരാമർശത്തിൽ 48മണിക്കൂർ നേരത്തേക്ക് വിലക്ക്. രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കും എതിരെ അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശത്തെ കോൺഗ്രസ് തള്ളി. അമൂലിന്റെ പരസ്യത്തിന് ഇരുവരും ഉചിതമെന്നായിരുന്നു പരാമർശം/ ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാനത്തിന്റെ വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് കോൺഗ്രസ് നിർദ്ധേശിച്ചു.

Advertisement