ബ്യൂഗിള്‍ കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Advertisement

പാലക്കാട്. വടക്കഞ്ചേരിയില്‍ പുതുക്കോട് ബാന്റ് വാദ്യം ടീമിലെ കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. പുതുക്കോട് നേര്‍ച്ചക്ക് ബാന്റ് വാദ്യം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോട്ടയം വാഴൂര്‍ പൊട്ടനാനിയില്‍ സിജു തോമസ് ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിജുവിനെ പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്തചൂട്മൂലം ജാഗ്രതയും നിയന്ത്രണവും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആഘോഷങ്ങളില്‍ അത്തരം നിയന്ത്രണത്തിന് ജനം തയ്യാറല്ലാത്തത് അപകടകരമായ സ്ഥിതി ഉണ്ടാക്കുന്നുണ്ട്.

Advertisement