സ്‌കൂള്‍ ബസ് കീഴ്‌മേല്‍ മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു

ഹരിയാനയിലെ നാര്‍നൗവില്‍ സ്‌കൂള്‍ ബസ് കീഴ്‌മേല്‍ മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ഈദുല്‍ ഫിത്ര്‍ പ്രമാണിച്ചുള്ള അവധി മറികടന്ന് എങ്ങനെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ബസിന്റെ ഫിറ്റ്‌നസ് 2018 ല്‍ അവസാനിച്ചെന്നാണ് സൂചന.

Advertisement