സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കരുനാഗപ്പള്ളി: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ആലുംപീടിക സ്വദേശിയായ യുവാവ് മരിച്ചു. രേഷ്മാഭവനത്തില്‍ രജിത്ത്(22) ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊല്ലത്തെ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement