ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെ കാണാന്‍ കഴിഞ്ഞു…. രങ്കണ്ണന്റെ വരവ് മാസ്…. ആവേശത്തിന് തീയേറ്ററുകളില്‍ ആവേശത്തോടെ വരവേല്‍പ്പ്

Advertisement

ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായി ഫഹദ് ഫാസില്‍ എത്തുന്ന ആവേശത്തിന് തീയേറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് കാണാനായതെന്നാണ് പ്രേക്ഷക പറയുന്നത്. രങ്കണ്ണന്റെ വരവ് മാസാണെന്നും ചിത്രം കളക്ഷന്‍ റെക്കോഡ് മാറ്റിമറിക്കുമെന്നും ആരാധകര്‍ പറയുന്നു. ‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

Advertisement