സ്കൂള്‍ ബസുകള്‍ നവകേരള സദസിനായി വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി

Advertisement

കൊച്ചി. സ്കൂള്‍ ബസുകള്‍ നവകേരള സദസിനായി വിട്ടുകൊടുക്കേണ്ടെന്ന് ഹൈക്കോടതി. നവംബര്‍ 18മുതല്‍ ഡിസംബര്‍ 23വരെ നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് കേസിനിടയാക്കിയത്. രക്ഷിതാവായ കാസര്‍ഗോഡ് സ്വദേശി ഫിലിപ്പാണ് കോടതിയിലെത്തിയത്. സംഘടനകളുടെ ആവശ്യത്തിനുംമറ്റും ഇങ്ങനെ സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്നും സ്കൂള്‍ ബസിന്‍റെ പെര്‍മിറ്റില്‍ അതുപറയുന്നുണ്ടെന്നും പരാതിക്കാര്‍ സമര്‍ത്ഥിച്ചു. കോടതിയുടെ ഉത്തരവുണ്ടാകുംവരെ ബസുകള്‍ വിട്ടുകൊടുക്കേണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

Advertisement