സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശൂർ. വേലൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തലക്കോട്ടുക്കര ഞാലിക്കര ഒ.ഐ.ഇ.ടി സ്കൂളിലെ വിദ്യാർത്ഥിനി ദിയാ രാജ് ആണ് അതേ സ്കൂളിലെ വാൻ ഇടിച്ച് മരിച്ചത്.

ഇന്ന് വൈകീട്ട് 3.30 ഓടെ വീടിന് സമീപം വെച്ചാണ് അപകടമുണ്ടായത്. സ്കൂൾ വാനിൽ വന്നിറങ്ങിയ ദിയ വാനിനിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഡ്രൈവർ അശ്രദ്ധയോടെ വാൻ മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ അതേ വാനിൽ കുട്ടിയെ തൃശൂരിലെ നൈൽ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദിയയുടെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറി ഇറങ്ങി.

സ്കൂൾ വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ സഹായത്തി ആയ ഉണ്ടായിരുന്നെങ്കിലും ഇവർ കുട്ടിയെ റോഡ് കടത്തിവിടാഞ്ഞതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. സംഭവത്തിൽ സ്കൂൾ ബസ് ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement