Advertisement
ഓയൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരിങ്ങന്നൂർ ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനയ മാരുതിമൂട്ടിൽ അബ്ദുൽ മജീദ് (50) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയ്ക്കിടെ മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഭാര്യ നൂർജഹാൻ. മക്കൾ റീജ, റജീന. മരുമക്കൾ സജാദ് , ഷംനാദ്