പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ

Advertisement

കൊല്ലം. പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. വെൺപാലക്കര കരിയിലശ്ശേരിയിവീട്ടിൽ അജു.എസ്.കുമാർ (26) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പതിനെട്ടുവയസുകാരിയായ യുവതിയെ 14 വയസ് മുതൽ ലൈംഗികമായി ഉപദ്രവിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈയാൾ പോലീസ് പിടിയിലായത്. ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, സുനിൽകുമാർ, സിപിഒ സുജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു

Advertisement