റഷ്യന്‍ ഉക്രയിന്‍ യുദ്ധത്തിന് ആളെക്കടത്തി, മലയാളികളുംപ്രതികള്‍

ന്യൂഡെല്‍ഹി .മനുഷ്യക്കടത്ത് സംഘത്തെ ലക്ഷ്യമിട്ട് സിബിഐ രംഗത്ത്,സിബിഐ കേസിലെ പ്രതികളിൽ മലയാളികളും. .

റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലെ പ്രതികളിൽ മൂന്ന് മലയാളികളും.തിരുവനന്തപുരം സ്വദേശികളായ ടോമി, റോബോ, ജോബ് എന്നിവരാണ് പ്രതികൾ.കേസിൽ ആകെ 19 പേരെ പ്രതിചേർത്തു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുന്നതായി സിബിഐ അറിയിച്ചു.

VO

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്ത് നടത്തിയ ശൃംഖലയ്ക്കെതിരെയാണ് സിബിഐ നടപടി. സമൂഹമാധ്യമങ്ങൾ വഴിയാണ്‌ ഈ സംഘം ജോലി വാഗ്ദാനം നടത്തിയത്. ജോലിതട്ടിപ്പിന് ഇരയായ യുവാക്കളെ അവരുടെ താൽപര്യമില്ലാതെ റഷ്യ-യുക്രെയിൻ യുദ്ധഭൂമികളിൽ നിയോഗിച്ചു. ഇതിനായി പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘത്തിനെ തകർക്കാനാണ് സിബിഐ ഡൽഹി, തിരുവനന്തപുരം, മുംബൈ,ചെന്നൈഎന്നിവിടങ്ങളിലായി 13 ഇടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഡിജിറ്റൽ രേഖകളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി.19 പേരെ പ്രതിചേർത്താണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം സ്വദേശികളായ മൂന്നു മലയാളികളും ഉൾപ്പെടുന്നു. 35 ഓളം പേരെയാണ് മനുഷ്യകടത്തു സംഘം വിദേശത്ത് അയച്ചുതന്നു സിബിഐ വ്യക്തമാക്കി. ജോലി തട്ടിപ്പിന് ഇരയായ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും സിബിഐ അറിയിച്ചു


Advertisement