സുധാ മൂർത്തി രാജ്യസഭയിലേയ്ക്ക്

ന്യൂഡെല്‍ഹി. സുധാ മൂർത്തി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സനും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭയിലേയ്ക്ക്. സുധാ മൂർത്തിയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു നാമനിർദേശം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ സാക്ഷ്യപത്രമെന്ന് പ്രധാനമന്ത്രി നടപടിയെ വിശേഷിപ്പിച്ചു. പത്മശ്രീ പത്മഭൂഷണ്‍ അവാര്‍ഡുകള്‍ നേടിയ സുധാമൂര്‍ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷിസുനകിന്‍റെ ഭാര്യ അക്ഷതാമൂര്‍ത്തിയുടെ മാതാവാണ്.

Advertisement