ശിവരാത്രി ഘോഷയാത്രക്കിടെ 15 കുട്ടികൾക്ക് ഷോക്കേറ്റു

കോട്ട.രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ഘോഷയാത്രക്കിടെ 15 കുട്ടികൾക്ക് ഷോക്കേറ്റു. കൊടി കെട്ടിയ ഇരുമ്പു പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൂടുതൽ കുട്ടികൾക്ക് പൊള്ളലേറ്റത്. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. കുട്ടികളെ പ്രവേശിപ്പിച്ച കോട്ടയിൽ എംബിഎസ് ആശുപത്രിയിൽ ലോകസഭാ സ്പീക്കർ ഓം ബിർള അടക്കമുള്ളവർ എത്തി.

Advertisement