ബിഡിജെഎസ് മല്‍സരിക്കുന്ന സീറ്റുകള്‍പ്രഖ്യാപിച്ച് തുഷാര്‍, സിപിഎമ്മുമായി അങ്ങനൊരു ബന്ധം ഇല്ല

കോട്ടയം. ബിഡിജെഎസ് ഇടുക്കി, കോട്ടയം, ചാലക്കുടി, മാവേലിക്കര സീറ്റുകളിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. നാളെ ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയത്ത് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. സിപിഎം സ്ഥാനാർഥികൾക്ക് എതിരെ മത്സരിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. പാർട്ടിക്ക് ഏറ്റവും സാധ്യതയുള്ള എ ക്ലാസ് മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. ചാലക്കുടി, ഇടുക്കി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾക്ക് എതിരെയാണ് ബിഡിജെഎസ് മത്സരിക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

Advertisement