ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബംഗാളിലേക്ക്

കൊൽക്കത്ത ‘കോൺഗ്രസുമായി സഖ്യം ഇല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബംഗാളിലേക്ക് കടക്കും. 8 ദിവസം നീണ്ട അസമിലെ പര്യടനം ഇന്ന് പൂർത്തിയാക്കും, അസാമിലെ ദുബ്രി യിലെ ഗോളക്ഗഞ്ചിൽ നിന്നും രാവിലെ 9ന് ആരംഭിക്കുന്ന യാത്ര, രാവിലെ 9 മണിയോടെ ബംഗാളിൽ എത്തും. കൂച്ബീഹാരിലൂടെ ബക്സിർഹട്ടിൽ വച്ചു ബംഗാൾ പി സി സി അധ്യക്ഷൻ അതിർ രഞ്ജൻ ചൗദരി പതാക ഏറ്റു വാങ്ങും. ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ്, സി പി എം എന്നീ പാർട്ടികളെ യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും തൃണമൂൽ പങ്കെടുക്കാൻ സാധ്യതയില്ല. യാത്രയ്ക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിൽ, രാഹുൽ ഗാന്ധിയെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Advertisement