ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ നാലാം ദിവസം കാടുകയറ്റി

വയനാട്. ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ നാലാം ദിവസം കാടുകയറ്റി വനം വകുപ്പ്. ഇന്നലെ രാത്രി ഒമ്പതരയോടെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പ പാലത്തിലാണ് കരടിയെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി. പിന്നീട് ചെഞ്ചടി ഭാഗത്തെ തോട്ടത്തിലൂടെ കരടിയെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇതിനകം 70 കിലോമീറ്ററോളം ദൂരമാണ് കരടി സഞ്ചരിച്ചത്. കുറുവ ദ്വീപിന് അടുത്തുള്ള പയ്യമ്പിള്ളിയിലാണ് നാല് ദിവസം മുമ്പ് കരടിയുടെ സാന്നിധ്യം ആദ്യമായി അറിയുന്നത് . പിന്നീട് മാനന്തവാടി നഗരസഭ, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കരടിയെത്തി. ചില വീടുകളിൽ കരടി കയറിയെങ്കിലും ആളുകൾക്ക് നേരെ ആക്രമണം ഉണ്ടാകാതിരുന്നതിൻ്റെ ആശ്വാസത്തിലാണ് വനം വകുപ്പ്.

Advertisement