പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ് നാട്ടില്‍ 19,500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുച്ചിറപ്പള്ളി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ് നാട്ടിലെത്തും. തിരുച്ചിറപ്പള്ളിയിൽ രാവിലെ 10:30ന്
എത്തുന്ന നരേന്ദ്ര മോദി, ഭാരതിദാസൻ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് റോഡ്‌ , റെയിൽ, വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചടങ്ങിൽ പങ്കെടുക്കും. അണ്ണാ ഡി എം കെ സഖ്യം , എൻഡിഎ സഖ്യം വിട്ടതിനുശേഷം ആദ്യമായാണ് മോദി
തമിഴ്നാട്ടിൽ എത്തുന്നത്. സംസ്ഥാന നേതാക്കളുമായി , മോദി നിലവിലെ
രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും.

Advertisement